പോരിനിടെ കൈയയച്ച് സഹായം; രാജ്ഭവന് 75 ലക്ഷം അനുവദിച്ച് സർക്കാർ

സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം.

Update: 2022-10-30 08:06 GMT

തിരുവനന്തപുരം: ഗവർണർ- സർക്കാർ പോര് തുടരുന്നതിനിടെ രാജ്ഭവന് വൻ തുക അനുവദിച്ച് സർ‍ക്കാർ. 75 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ​ഗവർറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവന് അനുവദിച്ചിരിക്കുന്നത്.

ഇ- ഓഫീസ് സംവിധാനത്തിനാണ് തുക നൽകുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകിയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ബജറ്റിന് പുറമെയുള്ള അധിക തുകയായാണ് ഇത്രയും തുക കൂടി അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം. സാമ്പത്തിക പ്രസിസന്ധിയായതിനാല്‍ ട്രഷറിയില്‍ ചെക്കുകളും ബില്ലുകളും മാറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഇപ്പോള്‍ രാജ്ഭവന് മുക്കാല്‍ കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. ഈ തുക ഉടന്‍ തന്നെ രാജ്ഭവന് ലഭ്യമാകും.

കഴിഞ്ഞ സെപ്തംബറിലാണ് 75 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇത് പരിഗണിച്ചാണ് സാമ്പത്തിക പ്രസിസന്ധി നിലനില്‍ക്കെയും 75 ലക്ഷം അനുവദിച്ചത്. അധിക ഫണ്ട് എന്ന രീതിയിലാണ് തുക അനുവദിച്ചിരുന്നത്. ഇതോടെ കടലാസ് രഹിത ഓഫിസായി രാജ്ഭവന്‍ മാറും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News