നവരാത്രി ആഘോഷം; സംസ്ഥാനത്ത് നാളെ പൊതു അവധി

പൊതു അവധിയായതിനാൽ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Update: 2024-10-10 09:00 GMT

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെയും പൂജവെപ്പിന്റേയും ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി. അതിനാൽ ബാങ്കുകൾക്കും അവധിയായിരിക്കും. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിരുന്നു.

നാളെ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ, സർവീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു.

പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എന്നാൽ നാളെത്തെ നിയമസഭാ സമ്മേളനത്തിന് മാറ്റമുണ്ടാവില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News