മകളെയും ബന്ധുവായ കുട്ടിയേയും പീഡിപ്പിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

ഇന്നലെ രാത്രി കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്.

Update: 2022-10-30 06:31 GMT

തിരുവനന്തപുരം: മകളെയും ബന്ധുവായ പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കമലേശ്വരം സ്വദേശി ആണ് അറസ്റ്റിലായത്.

ബന്ധുവായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധുവായ പെൺകുട്ടിയെ ഇയാൾ കുഞ്ഞുന്നാള്‍ മുതല്‍ പീഡിപ്പിച്ചുവരികയായിരുന്നു. അടുത്തകാലത്താണ് കുട്ടി ഇതുസംബന്ധിച്ച സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ഇതിലാണ് പൊലീസ് ആദ്യം കേസെടുത്തത്.

പിന്നീട് കുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ ഇയാൾ മകളെയും പീഡിപ്പിച്ചതായി വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ പൂന്തുറ പൊലീസ് മറ്റൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു.

Advertising
Advertising

തുടര്‍ന്ന് അന്വേഷണം നടത്തുകയും ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രി കൊല്ലത്ത് നിന്ന് പിടികൂടുകയുമായിരുന്നു. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

നേരത്തെ, പാലക്കാട്‌ ചാലിശേരിയിൽ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിലായിരുന്നു. പെൺ‍മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് വർഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. അതിനിടയിൽ രണ്ട് പേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛൻ പല തരത്തിൽ പീഡനം തുടർന്നു. ഇതോടെ വിവാഹിതരായ പെൺകുട്ടികൾ വീട്ടിൽ വരാതെയായി.

കഴിഞ്ഞദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. പിന്നാലെ സഹോദരിയേയും പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ മുതിർന്ന രണ്ട് പേരും പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടികളുടെ വിശദമായി മൊഴി എടുത്തതോടെയാണ് ക്രൂരമായ പീഡനകഥ പുറത്തായത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News