"ഗുജറാത്ത് മുസ്‌ലിം വംശഹത്യയുടെ തലസ്ഥാനമാണ്, കേരളത്തിന് അവിടെ നിന്ന് എന്ത് പകർന്നെടുക്കാനാണ്"; വെല്‍ഫെയര്‍ പാര്‍ട്ടി

"സർക്കാർ പ്രതിനിധികളെ ഭരണനിര്‍വ്വഹണം പഠിക്കാന്‍ ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നത് ഒരു മാറ്റവും സൂചനയുമാണ്"

Update: 2022-04-27 16:35 GMT
Editor : ijas
Advertising

കോഴിക്കോട്: ഗുജറാത്ത് മോഡല്‍ ഭരണനിര്‍വ്വഹണം പഠിക്കാന്‍ പ്രതിനിധികളെ അയക്കാന്‍ തീരുമാനിച്ച കേരള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്. ഗുജറാത്ത് മുസ്‌ലിം വംശഹത്യയുടെ തലസ്ഥാനമാണെന്നും അവിടെ നിന്നും നവോത്ഥാന കേരളത്തിന് എന്ത് പകർന്നെടുക്കാനാണെന്നും കെ.എ ഷഫീഖ് ചോദിച്ചു. സർക്കാർ പ്രതിനിധികളെ ഭരണനിര്‍വ്വഹണം പഠിക്കാന്‍ ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നത് ഒരു മാറ്റവും സൂചനയുമാണ്. കേരളമാണ് ഇന്ത്യക്ക് മാതൃക എന്ന പാർട്ടി കോൺഗ്രസ് പ്രഖ്യാപനത്തിന്‍റെ അലയൊലികൾ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിനെ മാതൃകയാക്കാൻ സംഘത്തെ നിയോഗിച്ചവർക്ക് സല്യൂട്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാനായി ചീഫ് സെക്രട്ടറി വി പി ജോയിയേയും സ്റ്റാഫ് ഓഫീസര്‍ ഉമേഷ് ഐഎസിനേയുമാണ് സര്‍ക്കാര്‍ നിയോഗിച്ച് ഉത്തരവിറക്കിയത്. ഇരുവര്‍ക്കും ഇന്ന് മൂതല്‍ മൂന്ന് ദിവസത്തേക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതി നല്‍കി. 2019 ല്‍ വിജയ് രൂപാണി സര്‍ക്കാര്‍ കൊണ്ടു വന്നതാണ് ഗുജറാത്ത് ചീഫ് മിനിസ്റ്റേഴ്സ് ഡാഷ് ബോര്‍ഡ് സിസ്റ്റം. സുസ്ഥിര വികസനത്തിനും നല്ല ഭരണത്തിനും ആവശ്യമായ കമാന്‍ഡ്, കണ്‍ട്രോള്‍, കംപ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍, കോംബാറ്റ് എന്നി 5c കള്‍ വഴി സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനത്തിന്‍റെ ട്രാക്ക് സൂക്ഷിക്കുന്ന രീതിയാണിത്.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വീഡിയോ സ്ക്രീനുകളടക്കം സ്ഥാപിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് നടപ്പിലാക്കിയതിലൂടെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് ഗുജറാത്തിന്‍റെ അവകാശവാദം . കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കൂടി പരിഗണിച്ചാണ് പഠനമെന്നാണ് കേരള സര്‍ക്കാര്‍ വിശദീകരണം.

കെ.എ ഷഫീഖിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഗുജറാത്ത് മുസ്‌ലിം വംശ ഹത്യയുടെ തലസ്ഥാനമാണ്. ഇന്ത്യയെ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും നാട്. സാധാരണക്കാരന്‍റെ ദൈന്യത മതിൽ കെട്ടി മറച്ച് കോർപ്പറേറ്റ് ഭരണാധികാരികൾക്ക് രാജവീഥിയൊരുക്കിയ സംസ്ഥാനം. ദലിതരെയും ആദിവാസികളെയും തെരുവിൽ നഗ്നരായി കെട്ടിയിട്ട് തല്ലിക്കൊന്ന സവർണ്ണ അഹങ്കാരത്തിന്‍റെ പ്രകട സ്ഥലം.  ഭരണ നിർവ്വഹണത്തിലൂടെ അപരവൽക്കരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്ന തെളിയിച്ചവരാണ് അവിടുത്തെ ബ്യൂറോക്രസി. ഈ ഗുജറാത്തിൽ നിന്ന് നവോത്ഥാന കേരളത്തിന് എന്ത് പകർന്നെടുക്കാനാണോ ഇടതുപക്ഷ സർക്കാർ പ്രതിനിധികളെ അയച്ചിരിക്കുന്നത് ? ഇതൊരു മാറ്റമാണ്. ഇതൊരു സൂചനയാണ്. കേരളമാണ് ഇന്ത്യക്ക് മാതൃക എന്ന പാർട്ടി കോൺഗ്രസ് പ്രഖ്യാപനത്തിന്‍റെ അലയൊലികൾ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിനെ മാതൃകയാക്കാൻ സംഘത്തെ നിയോഗിച്ചവർക്ക് സല്യൂട്ട്.

Full View

"Gujarat is the capital of Muslim genocide, what can Kerala get out of it"; Welfare Party

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News