കണ്ണടയിൽ കാമറ ഘടിപ്പിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു; ഗുജറാത്ത് സ്വദേശി കസ്റ്റഡിയിൽ
ഞായറാഴ്ച വൈകിട്ടാണ് സുധീർഷ ക്ഷേത്രത്തില്‍ പ്രവേശിച്ചത്
Update: 2025-07-07 06:43 GMT
തിരുവനന്തപുരം:കണ്ണടയിൽ ക്യാമറ ഫിറ്റ് ചെയ്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഗുജറാത്ത് സ്വദേശിക്കെതിരെ കേസ്.സുധീർഷ എന്നയാള്‍ക്കെതിരെയാണ് ഫോർട്ട് പൊലീസ് കേസെടുത്തത്.ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സുരക്ഷയെ ബാധിക്കുന്നതിനാൽ ഫോട്ടോഗ്രഫിയും,ഇലക്ട്രോണിക് ഉപകരണങ്ങളും ക്ഷേത്രത്തിൽ നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് പ്രതി ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നും പൊലീസ് പറയുന്നു.
ശ്രീകോവിൽ അടക്കമുള്ള ക്ഷേത്രഭാഗങ്ങളുടെ രഹസ്യസ്വഭാവമുള്ള ദൃശ്യങ്ങൾ പ്രതി പകർത്തിയതായും പൊലീസ് എഫ്‌ഐആറിൽ പറയുന്നു. ഗുജറാത്തിലെ ഇലക്ട്രോണിക് വ്യാപാരിയാണെന്നും ദുരദ്ദേശമില്ലായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വിട്ടയക്കുമെന്നാണ് വിവരം.