'ബ്രിജ്ഭൂഷൻ കാണിച്ച അതിക്രമങ്ങളെ വെല്ലുന്നതാണ് കെ.സി.എയിലെ പീഡനം'; മീഡിയവൺ വാർത്ത നിയമസഭയിൽ ഉന്നയിച്ച് കെ.കെ രമ

പ്രതിക്കെതിരെ ആറ് കേസുകൾ എടുത്തെന്ന് മന്ത്രി വീണാ ജോർജ്

Update: 2024-07-10 08:11 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനിലെ പീഡനം സംബന്ധിച്ച മീഡിയവൺ വാർത്ത നിയമസഭയിൽ ഉന്നയിച്ച് കെ.കെ രമ എംഎൽഎ. ഗുസ്തി ഫെഡറേഷനിൽ ബ്രിജ്ഭൂഷനെതിരെ ഉയർന്ന ആരോപണത്തേക്കാൾ വലുതാണ് കെസിഎ പരിശീലകന്റെ പീഡനമെന്ന് കെ.കെ രമ പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമം നിയമസഭയിൽ ഉന്നയിച്ച വടകര എംഎൽഎ കെ.കെ രമ, മീഡിയവൺ പുറത്തുകൊണ്ടുവന്ന കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകന്റെ പീഡനവും ഉന്നയിക്കുകയായിരുന്നു. ഫിറ്റ്നസ് കാണിക്കാൻ പെൺകുട്ടികളോട് നഗ്ന ഫോട്ടോ പരിശീലകൻ ആവശ്യപ്പെട്ടെന്ന് രമ പറഞ്ഞു. വനിതാ ഗുസ്തി താരങ്ങളോട് ബ്രിജ് ഭൂഷൻ കാണിച്ച അതിക്രമങ്ങളെ വെല്ലുന്നതാണ് കെ.സി.എയിലെ പീഡനം.

Advertising
Advertising

പരിശീലകൻ മനുവിനെതിരെ ആറ് പോക്സോ കേസുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി.  ബ്രിജ് ഭൂഷന്റെ കാര്യത്തിൽ കേന്ദ്രം സ്വീകരിച്ച നിലപാടല്ല കെസിഐയിലെ പീഡനത്തിൽ കേരള സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി മറുപടി നൽകി. കഴിഞ്ഞമാസം പന്ത്രണ്ടാം തീയതി മനുവിനെ തിരുവനന്തപുരം കൻൻ്റോൺമെൻ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News