Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ ഗുരുതരമായ ചികിത്സാ പിഴവിന് ഇരയായ ഹര്‍ഷിന വീണ്ടും സമരത്തില്‍. ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ ഏകദിന സത്യാഗ്രഹം നടത്തും.
മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെയാണ് സമരമെന്ന് ഹര്‍ഷിന പറഞ്ഞു. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിയാക്കി പൊലീസ് കേസെടുത്തെങ്കിലും കുന്ദമംഗലം കോടതിയില്‍ വിചാരണ നടക്കാനിരിക്കെ ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്തു.
സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷീന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടവും കോടതിയില്‍ തുടരുകയാണ്.