യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കോഴിക്കോട് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശന്‍റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്

Update: 2023-12-27 01:24 GMT
Editor : Jaisy Thomas | By : Web Desk

ഹര്‍ഷിന

Advertising

കോഴിക്കോട്: പ്രസവശസ്ത്രക്രിയ്ക്കിടയിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് ഇന്ന് കുറ്റ പത്രം സമര്‍പ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശന്‍റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതിയായാണ് കേസ്.ഇവര്‍ക്കെതിരെ കുറ്റപത്രം നൽകാൻ സർക്കാർ അനുമതി നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2017 നവംബര്‍ 30നാണ് താമരശ്ശേരി സ്വദേശിനി ഹര്‍ഷിനയുടെ പ്രസവശസ്ത്രക്രിയ നടന്നത്. കോഴിക്കോട് മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാമത്തെ പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയതെന്നാണ് പരാതി.

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. സി.കെ.രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം.ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന, ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. ഇവർക്കെതിരെ കുറ്റപത്രം നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയത്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ എസിപി കെ.സുദർശന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. അന്നു ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന 4 പേരെയാണ് കേസിൽ പ്രതി ചേർത്തത്. ഇവരുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഐപിസി 338 പ്രകാരം നാല് പേരെയും പ്രതി ചേർത്താണ് റിപ്പോർട്ട് നൽകിയത്. 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News