ഹർഷിന കേസിൽ മെഡിക്കൽ കോളജിനെതിരെ ശാസ്ത്രീയ തെളിവുകളുമായി പൊലീസ്; പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കും നഴ്‌സുമാർക്കെതിരെ കേസെടുക്കും

ഹർഷിനയെ പിന്തുണച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു

Update: 2023-08-17 14:40 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയെന്ന യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കെതിരെ പൊലീസ് കേസെടുക്കും.സംസ്ഥാന അപ്പീൽ അതോറിററിയെ സമീപിക്കേണ്ടെന്നാണ് പോലീസിന് ലഭിച്ച നിർദേശം. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പോലീസ് റിപ്പോർട്ട് ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയതിന് പിന്നാലെ സംസ്ഥാന അപ്പീൽ അതോറിറ്റിയ്ക്ക് അപ്പീൽ നൽകാനായിരുന്നു പൊലീസ് തീരുമാനം.

കോഴിക്കോട് കമ്മീഷണർ അപ്പീൽ നൽകാനുള്ള ഫയൽ നീക്കിയെങ്കിലും അപ്പീൽ പോകേണ്ടെന്നും പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കോഴിക്കോട് പൊലീസിന് നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസവശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ കേസെടുത്ത് മുന്നോട്ടുപോകാനാണ് പൊലീസ് ആലോചിക്കുന്നത്.

മെഡിക്കൽ കോളേജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു. വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാർഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. സ്‌കാനിംഗ് മെഷിനുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും ശരീരത്തിൽ ലോഹത്തിന്റെ അംശമുണ്ടെങ്കിൽ അത് തിരിച്ചറിയുമെന്നാണ് പൊലീസിന് വ്യക്തമായത്.

അതിനിടെ, ഹർഷിനയെ പിന്തുണച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. വേദന അനുഭവിച്ചവരുടെ കൂടെയാണ് ഈ സർക്കാറെന്നും  കാര്യങ്ങൾ പരിശോധിച്ച ശേഷം  സർക്കാർ ഉചിതമായ നടപടി കൈകൊള്ളുമെന്നും കെ.കെ ശൈലജ പറഞ്ഞു.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News