സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണം; ഹരജി ഇന്ന് പരി​ഗണിക്കും

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു.

Update: 2022-08-24 00:52 GMT

ലൈം​ഗികാതിക്രമ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് ഹൈക്കോടതിയിൽ. സർക്കാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇന്ന് വാദം കേൾക്കുക.

അതേസമയം, സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ പരാമർശങ്ങൾ നടത്തിയ ജഡ്ജിയെ സ്ഥലംമാറ്റിയിരുന്നു. കോഴിക്കോട് സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിനെയാണ് മാറ്റിയത്.

കൊല്ലം ലേബർ കോടതിയിലേക്കാണ് പുതിയ നിയമനം. മഞ്ചേരി സെഷൻസ് ജഡ്ജിയെ കോഴിക്കോട്ടേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിറക്കി. മുരളീകൃഷ്ണൻ എസ് ആണ് പുതിയ കോഴിക്കോട് സെഷൻസ് ജഡ്ജി.

മുൻകൂർ ജാമ്യം അനുവദിച്ച് ജഡ്ജി നടത്തിയ പരാമർശങ്ങൾ വൻ‌ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗികപ്രകോപനമുണ്ടാക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചെന്നത് അടക്കമുള്ള പരാമർശങ്ങൾക്കെതിരെയാണ് വലിയ വിമർശനവും പ്രതിഷേധവും ഉയർന്നത്. 

Advertising
Advertising

ദലിത് യുവതിയെ പീഡിപ്പിച്ച കേസിൽ സിവിക് ചന്ദ്രന് കഴിഞ്ഞദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹ‍‍രജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്ക്കോടതി ഉത്തരവെന്ന് ഹരജിക്കാരി കോടതിയെ അറിയിച്ചു. ദലിത് യുവതിയാണ് താനെന്ന് അറിഞ്ഞുതന്നെയാണ് സിവിക് ചന്ദ്രൻ ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ ഈ മൊഴി വിശ്വസനീയമല്ലെന്ന അഡീഷണൽ സെഷൻസ് കോടതി പരമാർശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News