കനത്ത മഴ: നാല് ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

കണ്ണൂർ - തിരു. ജൻശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് ഓടുക

Update: 2024-07-30 05:06 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:  കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്‍ലി എക്‌സ്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്‌സ്പ്രസ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്‌സ്പ്രസ്, തൃശൂർ - ഷൊർണൂർ ഡെയ്ലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 

കണ്ണൂർ - തിരു. ജൻശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് ഓടുക. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.

Advertising
Advertising

കോട്ടയം-നിലമ്പൂർ റോഡ് എക്‌സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജന ശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് അങ്കമാലിയിൽ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് - തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.

മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തി. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News