കനത്ത മഴ: കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ട്യൂഷൻ സെൻ്ററുകൾ, മതപഠന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും

Update: 2025-07-18 15:05 GMT
Editor : നബിൽ ഐ.വി | By : Web Desk

കണ്ണൂർ: കനത്ത മഴയെ തുടർന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19 ശനിയാഴ്ച) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധിയെന്നും ട്യൂഷൻ സെൻ്ററുകൾ, മതപഠന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കുമെന്നും കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് കാസർകോട് ജില്ലാ കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.  

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News