സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തര യോഗം ചേർന്നു

Update: 2023-10-15 10:16 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തെ കരമന, വാമനപുരം, നെയ്യാർ നദികളിൽ കേന്ദ്ര ജലകമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ്നൽകി.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തര യോഗം ചേർന്നു. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം സബ് സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെട്ടു. 

അതേസമയം കനത്ത മഴയില്‍  തലസ്ഥാനം വെള്ളത്തിനടിയിലായി. മലയോര- നഗര മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കഴക്കൂട്ടത്ത് നാല്‍പതിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. വെഞ്ഞാറമ്മൂട് നിര്‍മ്മാണത്തിലിരുന്നതടക്കം രണ്ട് വീടുകള്‍ തകര്‍ന്നു.

വാമനപുരം തെറ്റിയാര്‍ നദികള്‍ കരകവിഞ്ഞൊഴുകി. കൊച്ചുവേളിയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി.അഞ്ചിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

അതേസമയം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. തൃശ്ശൂർ മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞു. കോഴിക്കോട് ചെക്യാടിൽ ഇന്നലെയുണ്ടായ ഇടിമിന്നലിൽ രണ്ട് പേർക്ക് പരിക്കേറ്റു. 

Full View



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News