തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്നും വ്യാപക മഴക്ക് സാധ്യത

മുൻകരുതലിന്‍റെ ഭാഗമായി 8 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Update: 2024-10-12 01:26 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലിന്‍റെ ഭാഗമായി 8 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിന് മുകളിലെ ശക്തി കൂടിയ ന്യുനമർദ്ദമാണ് നിലവിലെ മഴക്ക് കാരണം.

ഇതിന് പുറമെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന രണ്ട് ചക്രവാത ചുഴികളും തെക്കൻ കേരളതീരം മുതൽ അറബിക്കടൽ വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും നിലവിലെ മഴക്ക് കാരണമാകുന്നുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News