സംസ്ഥാനത്ത് മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പമ്പ, പെരിയാർ തീരങ്ങളിൽ ജാ​ഗ്രതാ നിർദേശം

Update: 2025-08-16 13:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനാൽ ഡാമുകൾ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 

പമ്പ സ്നാനത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. 3 ഡാമുകൾ കൂടി തുറക്കും. ഭൂതത്താൻകെട്ടും,ബാണാസുരസാഗറും തുറക്കുന്നു. പീച്ചി ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം. മണലി കരുവന്നൂർ പുഴകളിലും ജാഗ്രത നിർദ്ദേശം.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News