വടക്കൻ കേരളത്തിൽ നാശംവിതച്ച് പെരുമഴ: മലയോര മേഖലകളിൽ കനത്ത ജാഗ്രത

തീവ്ര മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

Update: 2023-07-23 08:57 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു.കോഴിക്കോട്, കണ്ണൂർ, വയനാട്,കാസർകോട്ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ തീവ്രമാകാൻ സാധ്യതയുണ്ട്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

അതേസമയം, വടക്കൻ കേരളത്തിൽ മഴ ശക്തിപ്രാപിച്ചതോടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോടും, കണ്ണൂരും വീടുകൾ തകർന്നു. മലപ്പുറം പോത്തുകല്ലിൽ കിണർ ഇടിഞ്ഞു താഴ്ന്നു . തീവ്ര മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

കണ്ണൂരിൽ നിർമാണത്തിലിരുന്ന രണ്ട് നില വീടാണ് നിലം പതിച്ചത് . കോളയാട് പഞ്ചായത്തിലെ ചിറ്റെരി ബാബുവിന്റെ 2500 ചതുരശ്ര അടിയുള്ള വീടാണ് തകർന്നത് . പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് സംഭവം . കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും ശക്തമായ മഴയിലും , കാറ്റിലും വ്യാപക നാശ നഷ്ടമുണ്ടായി . ഇരുവഞ്ഞി പുഴ , ചെറുപുഴ എന്നിവ കരകവിഞ്ഞു . കാരശ്ശേരി പഞ്ചായത്തിലെ കാരമൂല - വല്ലത്തായി പാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലൂടെ വെള്ളം കരകവിഞ് ഗതാഗതം തടസ്സപ്പെട്ടു . പുഴയുടെ കരയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

നാദാപുരം ചെറുമോത്ത് ,വെള്ളൂർ എന്നിവിടങ്ങളിൽ വീടിന് മുകളിൽ മരം വീണു . ചിയ്യൂരിൽ ട്രാൻസ്‌ഫോർമറിനു മുകളിൽ തെങ്ങ് വീണ് വൈദ്യുതി തടസപ്പെട്ടു. കുറ്റ്യാടി വടയത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യുള്ളപറമ്പിൽ വാസുവിൻ്റെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. മലപ്പുറം പോത്തുകല്ലിൽ കിണർ ഇടിഞ്ഞു താഴ്ന്നു.നെട്ടിക്കുളം ജോർജിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News