'ഒരു സംവിധായകനെ ഞാൻ ചെരുപ്പൂരി അടിക്കാൻ പോയിട്ടുണ്ട്': മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി ഉഷ

'തെറ്റുകാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം'

Update: 2024-08-22 10:52 GMT

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ. തന്റെ സഹപ്രവർത്തകർ സംവിധായകർ മോശമായി പെരുമാറിയിട്ടുണ്ടെന്ന് തന്നോട് പറ‍ഞ്ഞിട്ടുണ്ട്. ഹോട്ടലിൽ കൊണ്ടുവന്ന് താമസിപ്പിച്ച് ആവശ്യം നടന്നില്ലെങ്കിൽ പിറ്റേ ദിവസം പറഞ്ഞുവിടുമെന്ന് സുഹൃത്ത് പറഞ്ഞതായി അവർ പറഞ്ഞു. 

'തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകൻ തന്നോട് റൂമിലേക്ക് വരാൻ പറഞ്ഞു. ആ സമയം പിതാവിനോടൊപ്പമാണ് താൻ പോയത്. പിന്നീട് സെറ്റിലേക്ക് വന്നപ്പോൾ ഈ വ്യക്തി വളരെ മോശമായാണ് പെരുമാറിയത്. നന്നായി അഭിനയിച്ചാലും മോശമെന്ന് പറഞ്ഞ് അപമാനിക്കും. ഇതിന് പ്രതികരണമായി സംവിധായകനെ ചെരുപ്പൂരി അടിക്കാൻ പോയിട്ടുണ്ട്.'- ഉഷ പറഞ്ഞു.

Advertising
Advertising

സിനിമാ മേഖലയിൽ പവർ ഗ്രൂപ്പുണ്ട്. രണ്ട്, മൂന്ന് ​ദിവസങ്ങൾ കഴിയുമ്പോൾ വാർത്തകളെല്ലാം മുങ്ങിപോവാറാണ് പതിവ്. തെറ്റുകാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ഇനിയുള്ള തലമുറയ്ക്കെങ്കിലും നല്ല രീതിയിൽ സുരക്ഷിതരായി ജോലി ചെയ്യാൻ സാധിക്കണം. ഇതിന് വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും അവർ പറഞ്ഞു. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News