കൊച്ചി സർവകലാശാലയുടെ അമ്പതാം വാർഷികത്തിൽ സി.എച്ച് മുഹമ്മദ് കോയയുടെ പേര് ഒഴി വാക്കിയ സംഭവം പ്രതിഷേധാർഹം: ഹൈബി ഈഡൻ എംപി

കൊച്ചി സർവ്വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ, തന്നെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അറിയിച്ചിട്ടില്ല. ഒരു തുടർ ഭരണത്തെ എന്തും ചെയ്തു കൂട്ടാനുള്ള ലൈസൻസായിട്ടാണ്‌ സർക്കാർ കണക്കാക്കുന്നത്.

Update: 2021-07-12 13:19 GMT
Editor : Nidhin | By : Web Desk
Advertising

കൊച്ചി സർവകലാശാലയുടെ സുവർണ ജൂബിലിയിൽ നിന്ന് സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണ മാറ്റി നിർത്തുന്നത് പ്രതിഷേധാർഹമാണെന്ന് ഹൈബി ഈഡൻ എംപി.

1971ൽ സി.അച്യുതമേനോൻ മുഖ്യമന്ത്രിയാരുന്ന കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന സി.എച്ച്. മുഹമ്മദ് കോയ മുൻകൈ എടുത്താണ് കൊച്ചി സർവകലാശാല സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച് മുഹമ്മദ് കോയ സ്ഥാപിച്ച ശിലാഫലകത്തിന്റെ ചിത്രവും ഹൈബി ഈഡൻ പങ്കുവച്ചിട്ടുണ്ട്.

സർവകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ, തന്നെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

തുടർ ഭരണത്തെ എന്തും ചെയ്തു കൂട്ടാനുള്ള ലൈസൻസായിട്ടാണ് സർക്കാർ കണക്കാക്കുന്നത്. ചരിത്ര വസ്തുതകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്.- ഹൈബി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൊച്ചി സർവ്വകലാശാലയുടെ സുവർണ ജൂബിലിയിൽ നിന്നും സി എച്ച് മുഹമ്മദ് കോയയുടെ സ്മരണ മാറ്റി നിർത്തുന്നത് ഏറെ പ്രതിഷേധാർഹമാണ്‌.

1971ൽ സി.അച്യുതമേനോൻ മുഖ്യമന്ത്രിയാരുന്ന കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സി എച്ച് മുഹമ്മദ് കോയ മുൻകൈ എടുത്താണ്‌ കൊച്ചി സർവ്വകലാശാല സ്ഥാപിക്കുന്നത്. സർവ്വകലാശാല അഭിമാനകരമായ 50 വർഷം പൂർത്തിയാക്കുമ്പോൾ സർവ്വകലാശാലയുടെ ശില്പിയെ തന്നെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ഏറെ പ്രതിഷേധാർഹമാണ്‌.

കൊച്ചി സർവ്വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ജനപ്രതിനിധി എന്ന നിലയിൽ, തന്നെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അറിയിച്ചിട്ടില്ല. ഒരു തുടർ ഭരണത്തെ എന്തും ചെയ്തു കൂട്ടാനുള്ള ലൈസൻസായിട്ടാണ്‌ സർക്കാർ കണക്കാക്കുന്നത്. ചരിത്ര വസ്തുതകളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്‌.

കേരളത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗത്ത് ഒട്ടനവധി സംഭാവനകൾ നല്കിയ കൊച്ചി സർവ്വകലാശാല 50 വർഷം പൂർത്തീകരിക്കുമ്പോൾ, നമ്മുടെ നാടിന്‌ അത് സമ്മാനിച്ച സി എച്ചിനെ സ്മരിക്കുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News