നടിയെ അക്രമിച്ച കേസിൽ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന് ആരോപിച്ച് കത്ത്; പ്രസിഡൻ്റിനെ തള്ളി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍
നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമകത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത് കൈമാറിയത്
കൊച്ചി: നടിയെ അക്രമിച്ച കേസിൽ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ച സംഘടനാ പ്രസിഡണ്ടിനെ തള്ളി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്നും അസോസിയേഷന്‍. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമകത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് കത്ത് കൈമാറിയത്. കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറി.
ജഡ്ജി ഹണി എം. വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു എന്നുമാണ് ഊമകത്തിലുള്ളത്. ഡിസംബർ രണ്ടിന് എഴുതിയതായി തീയതി വെച്ച കത്ത് ഇന്ത്യൻ പൗരൻ എന്ന പേരിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്.
കത്ത് സംബന്ധിച്ചും, കത്തിലെ പരാമർശങ്ങൾ സംബന്ധിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയിരിക്കുന്നത്. ജഡ്ജി ഹണി എം. വർഗീസ് സുഹൃത്തായ ഷേർളിയെക്കൊണ്ട് വിധി തയ്യാറാക്കുകയും ദിലീപിൻ്റെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചു എന്നും കത്തിലുണ്ട്.
ജഡ്ജ് ഹണി എം വർഗീസിന് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പിന്തുണ ഉണ്ടെന്നും കത്തിലുണ്ട്. വിഷയത്തിൽ കത്ത് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്കോ മറ്റു ഏതെങ്കിലും ഏജൻസിക്കോ കൈമാറണമെന്നാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.