തലച്ചുമട് ജോലി മാനുഷിക വിരുദ്ധം; നിരോധിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി

തലച്ചുമട് തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. മെഷീനുകൾ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരരുത്.

Update: 2021-12-14 10:54 GMT

തലച്ചുമടിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി. തലച്ചുമട് ജോലി മാനുഷിക വിരുദ്ധമാണെന്നും അത് നിരോധിച്ചേ മതിയാകൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ തലച്ചുമട് നടക്കില്ലെന്നും കോടതി പറഞ്ഞു.

തലച്ചുമട് തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. മെഷീനുകൾ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരരുത്. ചുമട്ട് തൊഴിലാളികൾ അങ്ങനെ തുടരണമെന്ന് ചിലർ ആഗ്രഹിക്കുന്നു. അതിനു പിന്നിൽ സ്വാർത്ഥ താൽപര്യങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News