ആഴക്കടലിലെ ലഹരിവേട്ട; എൻ.സി.ബിക്ക്‌ കോടതിയുടെ വിമർശനം

കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ.സി.ബിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിമർശിച്ചത്. ‌

Update: 2023-05-22 13:43 GMT

കൊച്ചി: ആഴക്കടലിലെ ലഹരിക്കടത്ത് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ വിമർശനം. എവിടെ വച്ചാണ് പ്രതിയായ പാകിസ്താൻ പൗരനെ പിടികൂടിയതെന്ന കാര്യത്തിൽ വ്യക്തതയില്ലേയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി എൻ.സി.ബി പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ആഴക്കടൽ ലഹരി വേട്ടയിലെ വിശദമായ അന്വേഷണത്തിന് പ്രതിയായ പാക് പൗരൻ സുബൈർ ദേരഖ്ഷെൻദയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടത്. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ.സി.ബിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിമർശിച്ചത്. ‌

ഇന്ന് കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഇത് വ്യക്തമല്ലെന്നും അതിനാൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ലഹരി പിടികൂടിയത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ചല്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. പിടിയിലായ പാക് പൗരൻ ഇറാനിലെ അഭയാർഥിയാണെന്നും പ്രതിഭാഗം കൂട്ടിച്ചേർത്തു. കേസ് നാളെ രാവിലെ 11ന് കോടതി വീണ്ടും പരിഗണിക്കും. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News