ക്രമവിരുദ്ധമാണെന്ന് പരാതി; ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പ് റദ്ദാക്കി

ജെ.എസ്.ഷിജുഖാനടക്കമുള്ളവരുടെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

Update: 2022-11-10 11:11 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് ഉത്തരവ്. ജെ.എസ്.ഷിജുഖാനടക്കമുള്ളവരുടെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. മൂന്ന് മാസത്തിനുള്ളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്. ശിശുക്ഷേമസമിതി സെക്രട്ടറിയായി ഷിജുഖാനെയായിരുന്നു എതിരില്ലാതെ തെരഞ്ഞെടുത്തത്. സമിതി അംഗം കൂടിയായ ആര്‍ എസ് ശശികുമാറാണ് തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് വി ജി അരുണിന്‍റേതാണ് ഉത്തരവ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News