സഞ്ജിത്ത് വധക്കേസ്; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സഞ്ജിത്തിന്‍റെ ഭാര്യ അർഷിക നൽകിയ ഹരജി കോടതി തള്ളി

Update: 2022-05-05 06:17 GMT

എറണാകുളം: പാലക്കാട്ടെ ആർ.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസില്‍ സംസ്ഥാന പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക നൽകിയ ഹരജി കോടതി തള്ളി.  

കൊലപാതകത്തിനു പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു. എന്നാൽ, കേസ് സി.ബി.ഐക്ക് നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.

നവംബർ 15ാം തീയതി കാറിലെത്തിയ സംഘമാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്നു സഞ്ജിത്ത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News