പ്രധാന കേസുകൾ ലിസ്റ്റ് ചെയ്യിച്ച ശേഷം ഹാജരായില്ല: പൊതുതാൽപര്യ ഹരജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

മാധ്യമപ്രവർത്തകൻ കൂടിയായ എം.ആർ അജയനാണ് നാല് കേസുകളിലായി നാൽപതിനായിരം രൂപ അവധിക്കാല ബെഞ്ച് പിഴ ചുമത്തിയത്.

Update: 2025-12-24 05:40 GMT
Editor : rishad | By : Web Desk

കൊച്ചി: പ്രധാന കേസുകൾ അവധിക്കാല ബഞ്ചിൽ ലിസ്റ്റ് ചെയ്യിച്ച ശേഷം ഹാജരാകാതിരുന്നതിന് പൊതുതാൽപര്യ ഹരജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി.

മാധ്യമപ്രവർത്തകൻ കൂടിയായ എം.ആർ അജയനാണ് നാല് കേസുകളിലായി നാൽപതിനായിരം രൂപ അവധിക്കാല ബെഞ്ച് പിഴ ചുമത്തിയത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പിഎം മനോജ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. ഹരജിക്കാരൻ തന്നെ ജനുവരിയിലേക്ക് മാറ്റിവയ്പ്പിച്ച കേസുകൾ അവധിക്കാല ബഞ്ചിൽ കൊണ്ടുവന്നത് എന്തിനാണെന്ന് കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകനും ചോദ്യം ഉന്നയിച്ചു.

സിഎംആർഎലിലെ സിബിഐ അന്വേഷണ ആവശ്യത്തിന് പുറമെ ശബരിമല സ്വർണ്ണക്കവർച്ച കേസിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി എംആർ അജയൻ എടുപ്പിച്ചത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് ഹൈക്കോടതി നാല് ഹരജികളിലായി പതിനായിരം രൂപ വീതം പിഴ ചുമത്തിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News