പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി

Update: 2021-10-13 08:03 GMT
Editor : Jaisy Thomas | By : Web Desk

എറണാകുളത്ത് പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന പെണ്‍കുട്ടികളെ വിട്ടുകിട്ടാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.

എറണാകുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബമാണ് നോർത്ത് കസബ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. പെണ്‍മക്കളെ സഹോദരങ്ങള്‍ പീഡിപ്പിച്ചെന്നാരോപിച്ച് പൊലീസ് കളളക്കേസെടുത്തെന്നും കേസ് ഒത്തതീര്‍പ്പാക്കാന്‍ പൊലീസ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമായിരുന്നു ആരോപണം. മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായതോടെയാണ് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയ ഇടപെട്ടത്. ഹരജിയിൽ ഡി.ജി.പിയേയും ആഭ്യന്തര സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കി.

Advertising
Advertising

ഇക്കഴിഞ്ഞ ആഗസ്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടവരോടൊപ്പം വീട് വിട്ട് പോയ പെണ്‍കുട്ടികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടികളെ ഡല്‍ഹിയല്‍ നിന്ന് കണ്ടെത്തിയെങ്കിലും ഒരാള്‍ പീഡനത്തിനിരയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികളുടെ സഹോദരന്മാരെ തന്നെ പ്രതിചേര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ എല്ലാ ആരോപണണങ്ങളും തളളുകയാണ് പൊലീസ്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News