വീട് വീട്ടിറങ്ങിയ പെൺകുട്ടികളെ കണ്ടെത്താൻ പൊലീസ് പണം ആവശ്യപ്പെട്ടെന്ന പരാതി ഞെട്ടിക്കുന്നതെന്നു ഹൈക്കോടതി

ഒരു എ.എസ്.ഐ വിചാരിച്ചാൽ എന്തും നടക്കുമോ എന്നും കോടതി ചോദിച്ചു. സഹോദരന്മാരെ പീഡന കേസിൽ പ്രതിയാക്കാതിരിക്കാൻ എ.എസ്.ഐ 5 ലക്ഷം കൈക്കൂലി ചോദിച്ചത് പൊലീസ് റിപ്പോർട്ടിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Update: 2021-11-01 11:50 GMT
Editor : Nidhin | By : Web Desk

കൊച്ചിയിൽ വീട് വീട്ടിറങ്ങിയ പെൺകുട്ടികളെ കണ്ടെത്താൻ പൊലീസ് പണം ആവശ്യപ്പെട്ടെന്ന പരാതിയിൽ കെൽസ റിപ്പോർട്ട്‌ ഞെട്ടിക്കുന്നതെന്നു ഹൈക്കോടതി. സിപിഒ മാർ അടക്കം മൂന്ന് പേര് വിമാനത്തിൽ ഡൽഹിയിലേക്ക് പരാതിക്കാരുടെ ചെലവിൽ പോയത് ഉത്തരവാദപ്പെട്ടവർ അറിഞ്ഞോ എന്നും കോടതി ചോദിച്ചു.

ഇത്രയും പേർക്ക് വിമാനക്കൂലിയായി എത്ര രൂപയാണ് നൽകിയത്. ഒരു എ.എസ്.ഐ വിചാരിച്ചാൽ എന്തും നടക്കുമോ എന്നും കോടതി ചോദിച്ചു. സഹോദരന്മാരെ പീഡന കേസിൽ പ്രതിയാക്കാതിരിക്കാൻ എ.എസ്.ഐ  5 ലക്ഷം കൈക്കൂലി ചോദിച്ചത് പൊലീസ് റിപ്പോർട്ടിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി 16-ാം തീയതി പരിഗണിക്കാനായി മാറ്റി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News