പോപ്പുലര്‍ ഫ്രണ്ട് മിന്നൽ ഹർത്താൽ; നാശനഷ്ടത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി
ഹർത്താൽ നടത്തിയ പിഎഫ്‌ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണം
Update: 2025-04-11 00:47 GMT
എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി. ഹർത്താൽ നടത്തിയ പിഎഫ്‌ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി. ക്ലെയിം കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി സ്വത്ത് വില്‍പ്പന നടത്തണം. ആറാഴ്ച്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി.