എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ്: ഹയർ സെക്കൻഡറി മാർക്കും പരിഗണിക്കും

മുൻവർഷത്തെ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു

Update: 2021-08-12 12:52 GMT

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് തയാറാക്കുന്ന രീതിക്ക് മാറ്റമില്ല. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയർ സെക്കൻഡറി മാർക്ക് കൂടി പരിഗണിക്കുന്ന മുൻവർഷത്തെ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകളും പരീക്ഷാഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. റാങ്ക് ലിസ്റ്റിൽ പ്ലസ് ടു മാർക്ക് പരിഗേണിക്കേണ്ടതില്ലെന്ന് എൻട്രൻസ് കമ്മീഷണർ സർക്കാരിന് ശിപാർശ നൽകിയിരുന്നു. എന്നാല്‍ മുൻവർഷത്തെ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News