ചരിത്രകാരൻ എം.ജി.എസ് നാരായണൻ അന്തരിച്ചു

ഇന്ന് രാവിലെ 9.42ന് വീട്ടിലായിരുന്നു അന്ത്യം

Update: 2025-04-26 06:26 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ എം.ജി.എസ് നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ 9.42ന് വീട്ടിലായിരുന്നു അന്ത്യം .കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 1932 ആ​ഗ​സ്റ്റ് 20ന് ​പൊ​ന്നാ​നി​യി​ലാ​ണ് എം.ജി.എസ് ജ​നി​ച്ച​ത്. മു​റ്റ​യി​ൽ ഗോ​വി​ന്ദ​മേ​നോ​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നാണ് മുഴുവന്‍ പേര് .

പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌ക്കൂൾ പഠനവും പൂർത്തിയാക്കി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും ഫാറൂഖ് കോളജിലും തൃശൂർ കേരളവർമ കോളജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലുമായിരുന്നു ഉന്നത ബിരുദ പഠനം പൂർത്തിയാക്കിയത്. ഒന്നാം റാങ്കോടെയായിരുന്നു എം.ജി.എസ് ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടിയത്. 22 വയസിലാണ് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

Advertising
Advertising

1973ൽ ​കേ​ര​ള സ​ർ‌​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പി​എ​ച്ച്.​ഡി നേ​ടി. 1992ൽ ​വി​ര​മി​ക്കു​ന്ന​തു​വ​രെ കാ​ലി​ക്ക​റ്റ് സ​ർ‌​വ​ക​ലാ​ശാ​ല​യി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ഹ്യു​മാ​നി​റ്റീ​സ് വ​കു​പ്പി​ന്‍റെ ത​ല​വ​നു​മാ​യി. 1974 മു​ത​ൽ പ​ല​ത​വ​ണ ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി കോ​ൺ​ഗ്ര​സി​ന്‍റെ നി​ർ‌​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി. ച​രി​ത്ര​ഗ​വേ​ഷ​ണ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായിരുന്നു.കാലിക്കറ്റ് സർവകലാശാല ചിത്രവിഭാഗം മേധാവിയുമായിരുന്നു.

ഇ​ന്ത്യ​ൻ ച​രി​ത്ര പ​രി​ച​യം, സാ​ഹി​ത്യ അ​പ​രാ​ധ​ങ്ങ​ൾ, കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​ക​ൾ, കോ​ഴി​ക്കോ​ടി​ന്‍റെ ക​ഥ, സെ​ക്കു​ല​ർ ജാ​തി​യും സെ​ക്കു​ല​ർ മ​ത​വും, ജ​നാ​ധി​പ​ത്യ​വും ക​മ്യൂ​ണി​സ​വും, പെ​രു​മാ​ൾ​സ് ഓ​ഫ് കേ​ര​ള (ഇം​ഗ്ലീ​ഷ്) തു​ട​ങ്ങിയവാണ് എം.ജി.എസിന്‍റെ പ്രധാന കൃതികള്‍.

ഭാ​ര്യ പ്രേ​മ​ല​ത​ക്കൊ​പ്പം മ​ലാ​പ്പ​റ​മ്പ്​ ഹൗ​സി​ങ്​ കോ​ള​നി​യി​ലെ മൈ​ത്രി​യി​ലാ​ണ്​ താ​മ​സം. വി​ജ​യ്​ കു​മാ​ർ (റി​ട്ട. എ​യ​ർ​ഫോ​ഴ്​​സ്), വി​ന​യ ​മ​നോ​ജ്​ (ന​ർ​ത്ത​കി) എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.

updating

വീഡിയോ റിപ്പോര്‍ട്ട് കാണാം...

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News