താമരശേരിയിൽ ചിക്കൻ ബ്രോസ്റ്റ് തീർന്നതിന് ഹോട്ടൽ ജീവനക്കാർക്ക് മർദനം

താമരശ്ശേരി പൊലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു

Update: 2025-02-11 06:30 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ ചിക്കൻ ബ്രോസ്റ്റ് തീർന്നതിന് ഹോട്ടൽ ജീവനക്കാർക്ക് മർദനം. അർധരാത്രിയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. താമരശ്ശേരി പൊലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ 12.15 ഓടെയാണ് സംഭവം. ചിക്കൻ തീര്‍ന്നുപോയെന്ന് അറിയിച്ചപ്പോൾ ചിക്കൻ കിട്ടിയേ തീരു എന്ന് പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്ന് കടയുടമയെയും അവിടെയുണ്ടായിരുന്ന അസ്സം സ്വദേശിയേയും മര്‍ദിച്ചു. രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Updating....

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News