ഹോട്ടലിന്റെ പൂട്ട് തകർത്ത് കയറി പഴംകഞ്ഞിയും പഴവും കഴിച്ച് ഹോംതിയേറ്ററുമായി മുങ്ങി കള്ളൻ

സ്ത്രീകൾ ചേർന്ന് നടത്തുന്ന ഹോട്ടലിലാണ് സംഭവം.

Update: 2023-07-23 02:50 GMT

കൊല്ലം: കൊല്ലത്ത് ഹോട്ടലിൽ പൂട്ട് തകർത്ത് കയറിയ മോഷ്ടാവ് ഭക്ഷണം കഴിച്ച ശേഷം ഹോംതിയേറ്ററുമായി കടന്നു. ഹോട്ടലിൽ ബാക്കി ഉണ്ടായിരുന്ന പഴങ്കഞ്ഞിയും വറുത്ത മീനും ഏത്തപ്പഴവുമാണ് കഴിച്ചത്. കോട്ടുക്കലിൽ സ്ത്രീകൾ ചേർന്ന് നടത്തിവരുന്ന ഹോട്ടലിലാണ് സംഭവം.

കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ഹോട്ടലിൽ മോഷണം നടന്നത്. കോട്ടുക്കലിൽ അഹില ഹോട്ടലിന്‍റെ മുൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് കള്ളൻ അകത്തു കടന്നത്. മിച്ചമുണ്ടായിരുന്ന ഭക്ഷണം മുഴുവൻ കള്ളൻ മതിയാവോളം കഴിച്ചതായി നടത്തിപ്പുകാർ പറയുന്നു. തുടർന്ന് ഹോട്ടലിലെ ഹോം തിയേറ്ററുമായാണ് കള്ളൻ സ്ഥലംവിട്ടത്.

Advertising
Advertising

മോഷണം നടന്ന ദിവസം കടയുടെ മുന്നിൽ വച്ച് സ്കൂളിലേക്ക് പോയ വിദ്യാർഥിനിയുടെ മാല മോഷ്ടിക്കാനുള്ള ശ്രമം നടന്നിരുന്നു. കടയിലെ മോഷണവുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും നാട്ടുകാർ സംശയിക്കുന്നു. കടക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രദേശത്ത് മോഷണ ശല്യം വർധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News