ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി; ബോട്ടിലുണ്ടായിരുന്നത് കുഞ്ഞടക്കം മൂന്നുപേർ

അപകടം റാണിചിത്തിര കായലിൽ

Update: 2023-05-29 11:53 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: ആലപ്പുഴയിൽ കായലിൽ ഹൗസ്‌ബോട്ട് മുങ്ങി. റാണി ചിത്തിര കായലിലാണ് അപകടം ഉണ്ടായത്. ബോട്ട് യാത്രക്കാരായ മൂന്ന് തമിഴ്നാട് സ്വദേശികൾ സുരക്ഷിതരാണ്.തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

ഭാര്യയും ഭർത്താവും കുഞ്ഞുമടക്കമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ വെള്ളം കയറിയപ്പോൾ തന്നെ ജീവനക്കാർ ഇവരെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് മാറ്റിയതിനാല്‍ വലിയൊരു അപകടം ഒഴിവായി.  ബോട്ടിലെ അടിത്തട്ട് തകർന്നാണ് വെള്ളം അകത്ത് കയറിയതെന്നാണ് ലഭിക്കുന്ന വിവരം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News