Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: കോഴിക്കോട് വാണിമേലിൽ വീട്ടുമുറ്റത്ത് വെച്ച് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു. കുഞ്ഞിന് നിസ്സാര പരിക്ക്. നാദാപുരം വളയം കുനിയിൽ പീടികയ്ക്കടുത്ത് ചങ്ങരോത്ത് ചാമപ്പാലത്തിനടുത്താണ് അപകടം. പീടികയുള്ള പറമ്പത്ത് ജമാലിൻ്റെ മകൻ ജംഷിദിൻ്റെ ഭാര്യ വഹീമ (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരമണിയോടെയാണ് അപകടം.
ഒന്നര വയസുള്ള കുട്ടിക്ക് ഭക്ഷണം വാരി കൊടുക്കുന്നതിനിടെ വീട്ടുപറമ്പിലെ ഇടിവെട്ടിയ തെങ്ങ് മുറിഞ്ഞ് മരത്തിൽ തട്ടിതെറിച്ച് യുവതിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിനാലാണ് വഹീമയെ ആശുപത്രിയിലെത്തിച്ചത്. വിദേശത്തുള്ള ഭർത്താവ് ജംഷിദ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകളാണ് വഹീമ. മൃതദ്ദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.