മകളുടെ വീട്ടിലേക്ക് പോയ വീട്ടമ്മ ഓടയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം ശ്രീകാര്യം കരുമ്പുകോണത്താണ് സംഭവം

Update: 2024-11-24 07:22 GMT

തിരുവനന്തപുരം: ഓടയിൽ വീണ് മരിച്ചനിലയിൽ വീട്ടമ്മയെ കണ്ടെത്തി. തേക്കുംമൂട് സ്വദേശി ഷൈലജ (72) ആണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം കരുമ്പുകോണത്താണ് സംഭവം. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ രാവിലെയാണ് കണ്ടെത്തിയത്.

ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ഓടയിൽ വീണു മരിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News