നരബലി: ഷാഫിക്ക് വേണ്ടി നിയമപോരാട്ടം നടത്താനില്ലെന്ന് ഭാര്യ

തെറ്റ് ചെയ്തയാളെ പുറത്തിറക്കാനില്ല, അതേസമയം വാർത്തകളിൽ കാണുന്ന പല കാര്യങ്ങളും അംഗീകരിക്കാനാവില്ലെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു.

Update: 2022-10-15 10:53 GMT

കൊച്ചി: ഷാഫിയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്താനില്ലെന്ന് ഭാര്യ. തെറ്റ് ചെയ്ത ഷാഫിയെ പുറത്തിറക്കാൻ ഞങ്ങളില്ല. വാർത്തകളിൽ കാണുന്ന ചിലത് അംഗീകരിക്കാൻ കഴിയുന്നില്ല, ഷാഫി ഞങ്ങളിൽ ഇങ്ങനെ ഒരു മുഖം കാണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

ഇന്നലത്തെ പരിശോധനയിൽ തന്റെ ബാങ്ക് രേഖകൾ, പണയം എടുപ്പിച്ച മകളുടെ മാല എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാഫി ഇടയ്ക്ക് യാത്രകൾ പോകാറുണ്ട്, അപ്പോൾ വാഹനത്തിന്റെ ചെയ്സുകൾ വാങ്ങാനാണെന്നാണ് വീട്ടിൽ പറയാറുള്ളത്. തന്റെ ഫോൺ ഷാഫി ഉപയോഗിക്കാറുണ്ട്. വഴക്കുണ്ടായപ്പോൾ താനാണ് ഷാഫിയുടെ ഫോൺ നിലത്തെറിഞ്ഞത്.

40,000 രൂപ തന്നപ്പോൾ, സ്‌കോർപിയോ വിറ്റ പൈസയെന്നാണ് ഷാഫി പറഞ്ഞത്. വാടകയ്ക്ക് താമസിക്കുന്നത് കൊണ്ടാണ് മരുമകന്റെ പേരിൽ വാഹനം വാങ്ങിയതെന്നും അവർ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News