കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലക്കടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ

അപ്പോളോ നഗർ സ്വദേശി കവിത ആണ് കൊല്ലപ്പെട്ടത്

Update: 2025-11-24 04:18 GMT
Editor : Lissy P | By : Web Desk

കൊല്ലം: കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിതയാണ് ( 46 ) മരിച്ചത്. പ്രതി മധുസൂദനൻ പിള്ളയെ ( 54) കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്.

കൊലപാതകം നടക്കുന്ന സമയത്ത് മകള്‍ വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് എത്തിയ മകള്‍ അടുക്കളയില്‍ വീണ് കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടന്‍ തന്നെ അയല്‍ക്കാരെയും പൊലീസിനെയും വിവരം അറിയിച്ചു.

കവിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മദ്യപിച്ചെത്തി പ്രതി മധുസൂദനന്‍ വഴക്കുണ്ടാക്കാറുണ്ട്.  ഇരുവരുടെയും മകന്‍ വിദേശത്താണ്.മകള്‍ നഴ്സിങ് വിദ്യാര്‍ഥിയാണ്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News