പാലക്കാട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കോയമ്പത്തൂരിൽ പോയാണ് കൃഷ്ണകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്

Update: 2025-03-03 09:23 GMT
Editor : Lissy P | By : Web Desk

പാലക്കാട്: പാലക്കാട് വണ്ടാഴിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി.പാലക്കാട് വണ്ടാഴി സ്വദേശി കൃഷ്ണകുമാറാണ് (52) ഭാര്യ സംഗീതയെ വെടിവെച്ച് കൊന്നശേഷം ജീവനൊടുക്കിയത്.കോയമ്പത്തൂരിൽ പോയാണ് കൃഷ്ണകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.  കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

പാലക്കാട് വണ്ടാഴിയിലെ വീട്ടിൽ നിന്നും ആറു മണിയോടെയാണ് കൃഷ്ണകുമാര്‍ കോയമ്പത്തൂരിലെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് എത്തിയത്. വിദ്യാർഥികളായ രണ്ട് മക്കളും പോയതിനുശേഷം ഭാര്യ സംഗീതയെ വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരികെ പാലക്കാട് വണ്ടാഴിയിലെ കിഴക്കേത്തറ ഏറാട്ടുകുളമ്പിലെ വീട്ടിൽ എത്തിയ കൃഷ്ണകുമാർ നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടി ഉതിർത്താണ് മരിച്ചത്.

കൃഷ്ണകുമാർ മരിക്കുന്ന സമയത്ത് വീട്ടിൽ അച്ഛനും അമ്മയുമായിരുന്നു ഉണ്ടായിരുന്നത്.കോയമ്പത്തൂരിലായിരുന്ന കൃഷ്ണകുമാർ കഴിഞ്ഞ ആഴ്ചയാണ് വണ്ടാഴിയിലെ വീട്ടിലേക്ക് എത്തിയത്. സംഗീതയും കൃഷ്ണകുമാറും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News