മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല; അവസാനംവരെ ശ്രമം തുടരുമെന്ന് ചെന്നിത്തല

വിദ്യാർഥികളുമായി സംവദിക്കുമ്പോൾ ജീവിതത്തിൽ സ്വപ്‌നം കാണണമെന്ന സന്ദേശമാണ് ചെന്നിത്തല നൽകിയത്.

Update: 2021-10-03 14:23 GMT

കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ലെന്ന് രമേശ് ചെന്നിത്തല. ഇപ്പോഴും ആഗ്രഹം പോയിട്ടില്ല, അതിനായി ശ്രമം തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് താജുൽ ഉലമ എജ്യുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് അവാർഡ് സമ്മേളനത്തിലാണ് ചെന്നിത്തല മനസ്സ് തുറന്നത്.

കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചൊരാളാണ് ഞാൻ. ആയില്ല, എന്നതുകൊണ്ട് ഞാൻ ഈ പരിപാടി നിർത്തിയില്ല, ഞാൻ തുടരാണ്..അവസാനം വരെ പൊരുതിക്കൊണ്ടിരിക്കും. ഒരു ദിവസം ഞാൻ അത് നേടുമെന്നതാണ് എന്റെ നിശ്ചയദാർഢ്യം. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ഇത് അവസാനിപ്പിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertising
Advertising

വിദ്യാർഥികളുമായി സംവദിക്കുമ്പോൾ ജീവിതത്തിൽ സ്വപ്‌നം കാണണമെന്ന സന്ദേശമാണ് ചെന്നിത്തല നൽകിയത്. നമ്മൾ സ്വപ്‌നം കാണുന്നവരാവണമെന്നും പരാജയപ്പെടാതെ പൊരുതണമെന്നും പറഞ്ഞാണ് ചെന്നിത്തല സ്വന്തം ജീവിതം തന്നെ ഉദാഹരിച്ചത്.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News