ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്തുമായി ഇന്ന് തെളിവെടുപ്പ് നടത്തും
രണ്ടു ദിവസത്തേക്കാണ് സുകാന്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്
Update: 2025-06-04 01:26 GMT
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതി ഐബി ഉദ്യോഗസ്ഥയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന തിരുവനന്തപുരത്താണ് ആദ്യം തെളിവെടുപ്പ് നടത്തുക.
പ്രതിയുടെ ലൈംഗികശേഷി പരിശോധനയും നടത്തും. ബലാത്സംഗ കുറ്റം കൂടി ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രണ്ടു ദിവസത്തേക്കാണ് സുകാന്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനമാണ് കീഴടങ്ങിയത്. മാര്‍ച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.