ഇടുക്കിയിൽ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

ഇരുപതേക്കർ കുടിയിലെ മഹേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റ് മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

Update: 2022-07-09 06:49 GMT
Editor : rishad | By : Web Desk

ഇടുക്കി: കാടിനുള്ളിൽ വെടിയേറ്റ് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇരുപതേക്കർ കുടിയിലെ മഹേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റ് മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.  

മഹേന്ദ്രനെ കാണാനില്ലെന്ന് രാജാക്കാട് പൊലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയെ തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസൺവാലി സ്വദേശികളിൽ ഒരാളെ പൊലീസ് പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് നായാട്ടിനിടെ ഒരാൾക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. 

സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News