സീറ്റ് വിഭജനത്തിൽ തർക്കം; ഇടുക്കിയിൽ മുന്നണി വിട്ട് മത്സരിക്കാനൊരുങ്ങി മുസ്‌ലിം ലീ​ഗ്

സീറ്റ് വിഭജനത്തിൽ വയനാട്ടിലെ യുഡിഎഫിലും തർക്കം രൂക്ഷമാണ്

Update: 2025-11-13 15:33 GMT

ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് സീറ്റ് വിഭജനത്തിൽ തർക്കം രൂക്ഷം. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകിയില്ലെങ്കിൽ മുന്നണിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് മുസ്‌ലിം ലീ​ഗ് പറഞ്ഞു.

അടിമാലി ഡിവിഷനിൽ മത്സരിക്കണമെന്ന് ലീഗ് മുന്നണിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് വഴങ്ങില്ലെന്നാണ് പരാതി. ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ മുന്നണി വിട്ട് മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ് അടിമാലി താലൂക്ക് പ്രസിഡൻ്റ് ബഷീർ പഴംപള്ളിത്താഴം പറഞ്ഞു.

വയനാട്ടിലും സീറ്റ് വിഭജനത്തിൽ തർക്കം രൂക്ഷമാണ്. കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലാണ് തർക്കം. സുൽത്താൻബത്തേരി നഗരസഭയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തീരുമാനിച്ചു. സിറ്റിങ് സീറ്റായ തേലംപറ്റ നൽകാതത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ട് ഒറ്റക്ക് മത്സരിക്കുന്നത്. ഈ ഡിവിഷനിൽ സ്വന്തം സ്ഥാനാർഥിയെ നിറുത്തുമെന്നും നേതാക്കൾ പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News