'ഞങ്ങളിൽ ഒരുത്തന്‍റെ മേൽകൈവെച്ചാൽ രണ്ടു ബി.ജെ.പിക്കാരെ അടിച്ചിടും'; ബംഗാൾ മന്ത്രി

കൊൽക്കത്തയിലും ഹൗറയിലും നടന്ന ബിജെപി റാലികൾ അക്രമാസക്തമായതിന് തൊട്ടുപിന്നാലെയാണ് ഗുഹയുടെ പ്രസ്താവന

Update: 2022-09-14 15:53 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: തൃണമൂൽ പ്രവർത്തകരിൽ ആരെങ്കിലും ഒരാളെ ആക്രമിച്ചാൽ ബി.ജെ.രിയുടെ രണ്ടുപേരെ തല്ലിത്താഴെയിടുമെന്ന് പശ്ചിമ ബംഗാൾ മന്ത്രി ഉദയൻ ഗുഹ. ചൊവ്വാഴ്ച സിതാൽകുച്ചിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു കൂച്ച് ബെഹാർ ജില്ലയിലെ ദിൻഹത എംഎൽഎകൂടിയായ ഗുഹ.

കൊൽക്കത്തയിലും ഹൗറയിലും നടന്ന ബിജെപി റാലികൾ അക്രമാസക്തമായതിന് തൊട്ടുപിന്നാലെയാണ് ഗുഹയുടെ പ്രസ്താവന. 'ഞങ്ങൾ വളകൾ ധരിച്ചിട്ടില്ല. എന്റെ കുട്ടികൾ ആക്രമിക്കപ്പെട്ടാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല. ഞങ്ങളിൽ ഒരാളെ തല്ലിയാൽ ഞങ്ങൾ നിങ്ങളില്‍ രണ്ടുപേരെ തല്ലി തിരിച്ചടിക്കുമെന്ന് അവർ ഓർക്കണം'.. ഗുഹ പറഞ്ഞു. നോർത്ത് ബംഗാൾ വികസന  മന്ത്രിയാണ് ഗുഹ.

അതേസമയം, വിഡ്ഢിത്തരം മാത്രം സംസാരിക്കുന്ന തൃണമൂൽ നേതാക്കളിൽ നിന്ന് ഇത്തരം പ്രസ്താവനകൾ പ്രതീക്ഷിക്കുന്നതായി ബിജെപി പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ കൊള്ളരുതായ്മകൾ പുറത്തുവരുന്തോറും അവരുടെ നേതാക്കൾ നിരാശരാകുകയും നിരാശയിൽ നിന്നാണ് ഇത്തരം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News