മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും, വെള്ളം പിടിക്കാന്‍ പാത്രങ്ങള്‍ വയ്ക്കണം; ദുരവസ്ഥയില്‍ ഒരു റേഷന്‍കട

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുളച്ചിക്കരയിലെ ഈ പൊതുവിതരണ കേന്ദ്രമാണ് തൊഴിലാളികളുടെ ഏക ആശ്രയം

Update: 2021-11-17 02:22 GMT

തിരുവനന്തപുരം പൊന്‍മുടിയില്‍ പൊളിഞ്ഞുവീഴാറായ അവസ്ഥയില്‍ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള റേഷന്‍കട . മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കുളച്ചിക്കരയിലെ ഈ പൊതുവിതരണ കേന്ദ്രമാണ് തൊഴിലാളികളുടെ ഏക ആശ്രയം. നിരവധി തവണ അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് റേഷന്‍കട ഉടമ പറയുന്നു.

മഴ പെയ്താൽ പാത്രങ്ങൾ തട്ടിൻ പുറത്ത് വച്ച് മഴ വെള്ളം പിടിച്ച് പുറത്ത് കളയണം. ഇല്ലെങ്കിൽ തൊഴിലാളികൾക്ക് കൊടുക്കുന്ന അരിയും സാധനങ്ങളും മഴവെള്ളം വീണ് നശിക്കും. ഓടിട്ട കെട്ടിടത്തിന്‍റെ മേല്‍ക്കൂര പൂര്‍ണമായും നശിച്ചു. ടാര്‍പോളിന്‍ വച്ച് മേല്‍ഭാഗം മറച്ചിരിക്കുന്നു. അതും എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പൊൻമുടിയിൽ മഴ പതിവായതോടെ ഏറെ ബുദ്ധിമുട്ടിയാണ് റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്നത്. വലിയ അളവില്‍ സാധനങ്ങള്‍ മഴവെള്ളം വീണ് നശിച്ചുപോയെന്നും കടയുടമ പറയുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News