ഐ.ജി. ലക്ഷ്മണയുടെ സസ്പെൻഷൻ പിൻവലിച്ചു

ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഡ് ചെയ്തത്

Update: 2023-02-10 17:20 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ നടപടി നേരിട്ട ഐ.ജി. ലക്ഷ്മണയുടെ സസ്പെൻഷൻ പിൻവലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് സസ്പെൻഷൻ പിൻവലിച്ചത്. തട്ടിപ്പിൽ ലക്ഷ്മണയ്ക്ക് ബന്ധമില്ലന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്.

ഐ.ജി ലക്ഷ്മണയും തട്ടിപ്പുകാരനായ മോണ്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു 2022 നവംബര്‍ പത്തിന് ഐ.ജി ലക്ഷ്മണയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐ.ജി ഇടനിലക്കാരൻ ആയിരുന്നുവെന്നും മൊഴിയുണ്ടായിരുന്നു. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐ.ജി ലക്ഷ്മണയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. കേസിൽ മോൻസൺ മാവുങ്കലുമായി ഐ.ജി ലക്ഷ്മണയ്ക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോടതി ആന്ധ്ര പ്രദേശിലെ ഒരു എം.പിയും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സസ്പെന്‍ഷന്‍ ഉത്തരവ് നൽകിയത്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News