തൃശൂരില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച ശശീന്ദ്രന്‍റെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന്; ഭക്ഷണത്തിൽ വിഷാംശം കലർന്നിരുന്നോ എന്ന് സംശയം

എല്ലാവരും ചേർന്ന് വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു

Update: 2023-04-03 04:51 GMT

മരിച്ച ശശീന്ദ്രന്‍

തൃശൂർ: തൃശൂർ അവണൂരിൽ രക്തം ഛർദിച്ച് മരിച്ച ശശീന്ദ്രന്‍റെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന് നടക്കും. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം എ.ടി.എമ്മിൽ നിന്ന് പണം എടുക്കാൻ പോയ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ വിഷാംശം കലർന്നിരുന്നോ എന്നാണ് ഡോക്ടർമാരുടെ സംശയം. സമാനമായ ലക്ഷണണങ്ങളോടെ ശശീന്ദ്രന്‍റെ അമ്മ കമലാക്ഷി, ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ തെങ്ങു കയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ചികിത്സയിലാണ്.

ഞായറാഴ്ചയാണ് സംഭവം. എല്ലാവരും ചേർന്ന് വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. പിന്നാലെ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശശീന്ദ്രന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമെ എന്താണ് സംഭവിച്ചതെന്ന് അറിയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News