കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

തലശ്ശേരി ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം

Update: 2025-01-08 01:26 GMT

കണ്ണൂര്‍: കണ്ണൂർ പാനൂർ തൂവാക്കുന്നിൽ തെരുവ് നായയെകണ്ട് ഭയന്നോടുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫസലിന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം. തുടർന്ന് 11 മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് ചേലക്കാട്ടെ മത്തത്ത് ഹൗസിൽ ഉസ്മാൻ- ഫൗസിയ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഫസൽ പ്രദേശത്തെ കിണറ്റിൽ വീണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് വരും വഴി തെരുവ് നായയെ കണ്ട് ഭയന്നോടുന്നത്തിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. തൂവാക്കുന്നു സർക്കാർ എൽപി സ്കൂൾ വിദ്യാർഥിയാണ് മുഹമ്മദ് ഫസൽ.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News