കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജല അതോറിറ്റി ഉദ്യോഗസ്ഥർ എത്തി കുഴിമൂടി

Update: 2023-02-04 16:19 GMT

കൊച്ചി: കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.കങ്ങരപടി സ്വദേശി ശ്യാമിൽ ആണ് മരിച്ചത്.

ഈ മാസം രണ്ടാം തീയതി രാത്രിയാണ് ശാമിലിന്റെ ബൈക്ക് കുഴിയിൽ വീണത്. ഇടപ്പളിയിൽ നിന്ന് കങ്ങരപടിയിലേക്കുള്ള യാത്രയിൽ മുണ്ടപാലത്ത് വച്ചായിരുന്നു അപകടം. റോഡിൽ നിന്ന് പെട്രോൾ പമ്പിലേക്ക് തിരിയുന്നതിനിടെ ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു.

Full View

അപകടത്തെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ ശ്യാമിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചയോടെ മരിച്ചു. 21 ആം തീയതിയാണ് പൈപ്പ് എടുന്നതിനായി ജല അതോറിറ്റി കുഴിയെടുത്തത്. 22 ആം തീയതി കുഴി അടച്ചങ്കിലും ടൈലോ സ്ലോബോ ഉപയോഗിച്ച് വേണ്ട വിധം മൂടിയിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം എന്നാണ് ആരോപണം. അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജല അതോറിറ്റി ഉദ്യോഗസ്ഥർ എത്തി കുഴിമൂടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News