പുതുപ്പള്ളിയിൽ ജെയ്ക്കിന് പുറമെ സ്ഥാനാര്‍ഥിയായി മറ്റ് ചിലരും സി.പി.എം പരിഗണനയിൽ

ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരാണ് പരിഗണനയിലുള്ളത്

Update: 2023-08-10 10:40 GMT

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ് സ്താനാർഥിയായി ജെയ്ക്ക് സി തോമസിന് പുറമെ മറ്റ് ചിലരെയും സി.പി.എം പരിഗണിക്കുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. പാർട്ടി ചിഹ്നത്തിലാണോ സ്ഥാനാർഥിയെന്ന് പറയാറായിട്ടില്ലെന്ന് വി.എൻ വാസവൻ മീഡിയവണിനോട് പറഞ്ഞു.

കൂടിയാലോചന്ക്ക് ശേഷം ശനിയാഴ്ചയോട് കൂടി സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ കഴിയും എന്നാണ് സി.പി.എം നേതൃത്വം കരുതുന്നത്. സ്ഥാനാർഥി ഇല്ലാത്തത് ഒരു പ്രശ്‌നമായി കാണാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ് ഇടതു മുന്നണി.

Advertising
Advertising

അതേസമയം, രാഷ്ട്രീയ പാർട്ടികളുടെ കൂടി കൂടിയാലോചനയുടെ അടിസ്ഥാത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കണമെന്ന നിലപാടാണ് ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുപ്പള്ളിയിലെ സാഹചര്യങ്ങളും രാഷ് ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങളും ആരാഞ്ഞതിന് ശേഷം ഒരു തിയതി നിശ്ചയിക്കുന്നതായിരുന്നു ഉചിതമെന്ന് ജയരാജൻ പറഞ്ഞു.

നേരത്തെ മണർക്കാട് പള്ളിപെരുന്നാൾ നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് തിയതി മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പെരുന്നാൾ തടസം സൃഷ്ടിക്കും അത്കൊണ്ട് പെരുന്നാളിന്റെ സുഖമമായ നടത്തിപ്പിനായി തെരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News