വധഗൂഢാലോചന കേസിൽ ദിലീപ് കൂടുതൽ ചാറ്റുകൾ നശിപ്പിച്ചു; യു.എ.ഇ പൗരനും സംശയത്തിൽ

കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാൻ കഴിയാത്ത വിധം ചാറ്റുകൾ നീക്കിയത്

Update: 2022-04-05 03:40 GMT
Editor : ലിസി. പി | By : Web Desk

വധഗൂഢാലോചന കേസിൽ ദിലീപ് കൂടുതൽ ചാറ്റുകൾ നശിപ്പിച്ചതായി അന്വേഷണ റിപ്പോർട്ട്. ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച ചാറ്റുകളിൽ യു.എ.ഇ പൗരന്റെ സംഭാഷണവുമുണ്ട്.ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുമ്പാണ് വീണ്ടെടുക്കാൻ കഴിയാത്ത വിധം ചാറ്റുകൾ നീക്കിയത്. 12 പേരുമായുള്ള ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ഇതിൽ സിനിമമേഖലയിൽ നിന്നുള്ളവരും ഉണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ട് പറയുന്നു.

ദുബായിൽ ബിസിനസ് നടത്തുന്ന യു.എ.ഇ പൗരനുമായി എന്തുബന്ധമാണ് ദിലീപിനുള്ളത് എന്നതാണ് കണ്ടെത്താനുള്ളത്. സിനിമ മേഖലയിലുള്ള നിരവധിപേരുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇയാളുമായുള്ള ചാറ്റ് നശിപ്പിച്ചത് എന്തിനാണെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

Advertising
Advertising

വീണ്ടെടുക്കാൻ കഴിയാത്തവിധം ഈ ചാറ്റുകൾ മാറ്റിയതിൽ ഇതിൽ ദുരൂഹതയെന്ന് അന്വേഷണസംഘ പറയുന്നു. ഈ ചാറ്റുകൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു. ഇതിന് പുറമെ ദിലീപിന്റെ അളിയൻ സുരാജ്, ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ ദുബായിലെ സാമൂഹികപ്രവർത്തകൻ തൃശ്ശൂർ സ്വദേശി നസീർ എന്നിവരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദേ പൂട്ടിന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഈ കേസില്‍ സൈബർ വിദഗ്ധൻ സായ് ശങ്കറെ കഴിഞ്ഞ ദിവസം  പ്രതി ചേർത്തു. ദിലീപിന്‍റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ. സായി ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയിൽ സമർപ്പിച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News