തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ
പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നൽകി
Update: 2025-10-17 15:32 GMT
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് പരാതി. ജീവനക്കാരി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. പുലർച്ചെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയെന്നും ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണർന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നൽകി. യുവതിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.